സ്വാമിയേ ശരണമയ്യപ്പ
ശ്രീ വാപുര സ്വാമിയേ ശരണംപുലിപ്പാലിനായി എരുമേലിയിലെത്തിയ അയ്യപ്പൻ മഹിഷിയെ വധിച്ച ശേഷം, തൻ്റെ പ്രിയപ്പെട്ട സേനാപതിയായ ശിവഭൂതഗണമായ വാപുരന് തനിക്ക് മുൻപ് ക്ഷേത്രം പണിയണമെന്ന് അയ്യപ്പൻ നിർബന്ധം പിടിച്ചു. ഈ പാരമ്പര്യമാണ് വാപുരസ്വാമിയെ അയ്യൻ്റെ അരികിൽ നിലനിർത്തുന്നത്. . ഈ പ്രതിഷ്‌ട്ടയാണ് കാലക്രമേണ മുസ്ലിം നാമദേയത്തിൽ അറിയപ്പെടുന്നത് .. മാറ്റിയെഴുതപെട്ട ഈ ചരിത്രം സംരക്ഷിക്കാൻ , തിരിച്ചു പിടിക്കാൻ വേണ്ടിയുള്ള ഞങ്ങളുടെ പരിശ്രമത്തിൽ നിങ്ങളും പങ്കാളിയാകണം ..
ചരിത്രം
മഹിഷി വധം - പരമശിവന്റെ ഭൂതഗണങ്ങൾ സ്വാമി അയ്യപ്പനെ മഹിഷി വധത്തിൽ സഹായിച്ചിരുന്നു .അതിലെ പ്രധാനിയായിരുന്നു വാപുരൻ .തനിക്ക് അമ്പലം പണിയുന്നതിന് മുൻപ് തൻ്റെ പ്രിയപ്പെട്ട സേനാപതിയായ വാപുരനു അമ്പലം പണിയാൻ അയ്യപ്പൻ കാണിച്ച നിർബന്ധമാണ് വാപുരനെ ശബരിമലയിൽ തന്നെ അയ്യന്റെ കൂടെ തന്നെ നിലനിർത്തിയത് . ഒരു തീപിടുത്തതിലൂടെ നാശം സംഭവിച്ച അമ്പലം
1990 കളിൽ പൂർണ്ണമായും പൊളിച്ചുമാറ്റി ഒരു മസ്ജിദ് ആയി മാറ്റപ്പെട്ടു .കാല ക്രമേണ എല്ലാ ഹിന്ദു ക്ഷേത്രങ്ങളെ പോലെ ഈ പ്രതിഷ്ടയും കാലഹരണപെട്ടുപോയി . നഷ്ട്ടപെട്ട ഹിന്ദു ആചാരങ്ങളും സംസ്‌കൃതിയും തിരിച്ചു പിടിക്കുന്നതിന്റെ ഭാഗമായി ശബരിമലയിൽ അയ്യപ്പൻറെ അരികിൽ തന്നെ വാപുര സ്വാമിയുടെ അമ്പലം പുനർ നിർമാണം നടത്തുകയാണ് ..
എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു .
എന്ന് വാവര് സ്വാമി സേവാ സമിതി
നാൾ വഴികളിലൂടെ ....
മഹിഷീ വധസമയത്ത് പരമശിവന്റെ ഭൂതഗണങ്ങൾ സ്വാമി അയ്യപ്പനെ സഹായിച്ചിരുന്നു. ഇതിലെ പ്രധാനിയായിരുന്നു വാപുരസ്വാമി (ചിലപ്പോൾ വാപുരൻ എന്നും അറിയപ്പെടാം). പന്തളം രാജാവിനോട് സംസാരിക്കുമ്പോൾ, തനിക്ക് ക്ഷേത്രം പണിയുന്നതിന് മുൻപ് തന്നെ, തൻ്റെ പ്രിയപ്പെട്ട സേനാപതിയും സുഹൃത്തുമായ വാപുരസ്വാമിക്ക് ക്ഷേത്രം പണിയണമെന്ന് അയ്യപ്പസ്വാമി നിർബന്ധം പിടിച്ചു. ഈ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് ശബരിമല ക്ഷേത്രത്തിന് സമീപം വാപുരസ്വാമിയേയും പ്രതിഷ്ഠിച്ച് അമ്പലം നിർമ്മിച്ചത്. അയ്യൻ്റെ നിർബന്ധമാണ് വാപുരസ്വാമിയെ ശബരിമലയിലെ തൻ്റെ അരികിൽ നിലനിർത്തിയത്.
ഒരുകാലത്ത് തീപിടിത്തം മൂലം കേടുപാടുകൾ സംഭവിച്ച ക്ഷേത്രം 1990-കളിൽ പൂർണ്ണമായി പൊളിച്ചുമാറ്റി ഒരു മുസ്ലിം ആരാധനാലയമായി (മസ്ജിദ്) രൂപാന്തരപ്പെടുത്തി. ഈ മാറ്റത്തിന് ശേഷം, ഭക്തര്ക്ക് ആരാധനാലയത്തിലേക്ക് പ്രവേശിക്കാൻ കഴിയാതെയായി. പിന്നീട് പ്രത്യേക പ്രദക്ഷിണത്തിനായി മസ്ജിദിൻ്റെ പുറംഭാഗത്ത് ഒരു സംവിധാനം ഉണ്ടാക്കി. കാലക്രമേണ, ഹിന്ദു ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ഔഷധപൊടി കൊടുക്കുന്നതും പോലുള്ള ആചാരങ്ങൾ ഇന്ന് നിലവിലില്ല. എന്നിരുന്നാലും, ഇവിടെ ഇപ്പോൾ വാവര് പള്ളി എന്നറിയപ്പെടുന്ന മസ്ജിദ് നിലനിൽക്കുകയും സ്വാമിയുടെ പ്രസാദമായ ഭസ്മം ഇന്നും നൽകുകയും ചെയ്യുന്നുണ്ട്.
എരുമേലി പുത്തന്‍വീടിനു സമീപം അയ്യപ്പന്‍ കാവില്‍ വാപുര സ്വാമിയെ പ്രതിഷ്ഠിക്കണമെന്ന് പ്രശ്‌നവിധി. ശബരിമല തീര്‍ഥാടനത്തിന്‍റെ ഭാഗമായ എരുമേലി പുത്തന്‍ കാവിനു സമീപം അയ്യപ്പന്‍കാവില്‍ ജ്യോതിഷ പണ്ഡിതന്‍ ഇരിങ്ങാലക്കുട പദ്മനാഭ ശര്‍മയുടെ നേതൃത്വത്തില്‍ നടത്തിയ അഷ്ടമംഗല ദേവപ്രശ്‌നത്തിലാണ് ക്ഷേത്രം പണിത് വാപുര സ്വാമിയെ പ്രതിഷ്ഠിക്കണമെന്ന് അഭിപ്രായപ്പെട്ടത്. കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്‍റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടത്തിയ പ്രശ്‌ന പൂജയോടെയാണ് ദേവപ്രശ്‌ന ചിന്തയ്ക്ക് തുടക്കമായത്. കേന്ദ്ര മന്ത്രി സുരേഷ് ഗോപി ചടങ്ങിന് ഭദ്രദീപം കൊളുത്തി.